News Desk

2021-05-01 10:10:50 pm IST
ദോഹ: മെയ് ദിനത്തില്‍ രാഷ്ട്ര നിര്‍മ്മാണത്തിലെ തൊഴിലാളികളുടെ പങ്കിനെ പ്രശംസിച്ച് ഖത്തര്‍ പരിസ്ഥിതി മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബാഈ. ഖത്തറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സാധാരണ തൊഴിലാളികള്‍ നല്‍കിയ സംഭാവനകള്‍ ഖത്തര്‍ സര്‍ക്കാര്‍ വളരെയധികം മതിപ്പോടെയാണ് നോക്കി കാണുന്നത്. 

കൊവിഡ് കാലത്ത് തൊഴിലാളികള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. രാജ്യത്തെ പൊതു സേവന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തൊഴിലാളികളെ പരിസ്ഥിതി മന്ത്രി അഭിനന്ദിച്ചു. 

രാജ്യത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍, അണുവിമുക്തീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ തുടരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് വീഡിയോ കോണ്‍ഫറന്‍സില്‍ പരിസ്ഥി മന്ത്രാലയം ജീവനക്കാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top