Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ഖത്തറിലെ ആദ്യ സാമ്പത്തിക ഫ്രീ സോൺ മേഖല ഈ സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ജർമ്മൻ മാഗസിനായ DVZ നു അനുവദിച്ച അഭിമുഖത്തിലാണ് ഖത്തർ ഫ്രീ സോൺ അതോറിട്ടി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ സൈദ് ഇക്കാര്യം പറഞ്ഞത്.

റാസ്‌ അബൂ ഫന്തസ് എന്ന പേരിലാണ് ഖത്തറിലെ ആദ്യ ഫ്രീ സോൺ ഈ സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിക്കുന്നത്. സിംഗപ്പൂർ, കൊറിയ, ബ്രിട്ടൻ, ചൈന എന്നിവടങ്ങളിലെ വമ്പൻ കമ്പനികൾ ദോഹയിൽ ആദ്യ ഫ്രീ സോൺ സംഭരംഭത്തിൽ നിക്ഷേപമിറക്കുന്നുണ്ട് എന്നും ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിട്ടിയുടെ ശക്തമായ പിൻതുണ ഈ പ്രോജക്ടിനുണ്ട് എന്നും അൽ സൈദ് അഭിമുഖത്തിൽ അറിയിച്ചു 

Top