News Desk

2021-03-19 03:30:03 pm IST
ദോഹ: മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ ഏറ്റവും വലിയതും അത്യാധുനിക സാങ്കേതിക വിദ്യകള്‍ കൊണ്ട് നിര്‍മിച്ചതുമായ സസ്യ ഫാക്ടറി ഖത്തറില്‍ ആരംഭിക്കാന്‍ തീരുമനം. 

അടുത്ത വാരം ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ കാര്‍മികത്വത്തില്‍ ആരംഭിക്കുന്ന കാര്‍ഷിക എക്സിബിഷനോട് അനുബന്ധിച്ചാണ് ഇത്തരമൊരു തീരുമാനം ഉണ്ടായിരിക്കുന്നത്. അറേബ്യന്‍ പെനിന്‍സുലയില്‍ ഇതാദ്യമായാണ് നൂതന സസ്യ ഫാക്ടറി നിലവില്‍ വരുന്നത്. 

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഖത്തറില്‍ കാര്‍ഷിക എക്‌സിബിഷന്‍ നടത്തുക. ഈ മാസം ഇരുപത്തിമൂന്ന് മുതല്‍ ഇരുപത്തിയേഴ് വരെയാണ് ഖത്തര്‍ കാര്‍ഷിക എക്‌സിബിഷന്‍ നടക്കുന്നത്. ഇത്തവണത്തേത് രണ്ടാമത് കാര്‍ഷിക എക്‌സിബിഷന്റെ പതിപ്പാണ് അരങ്ങേറുന്നത്. ഇതുമായി ബന്ധപെട്ടു പ്രത്യേക കാര്‍ഷിക പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top