Breaking News
കത്താറയിലെ ചുമർചിത്ര ശേഖരങ്ങളിലേക്ക് ഭീമൻ അറേബ്യൻ ഒറിക്‌സും | അ​മേ​രി​ക്ക​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം,റി​ക്ട​ർ സ്കെ​യി​ലി​ൽ 5.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി | ചൈനയിൽ നിന്നുള്ള ഖത്തർ എയർവേയ്‌സിലെ യാത്രക്കാർ രണ്ട് പരിശോധനകൾക്ക് വിധേയരാകും | സമാധാന പദ്ധതി, ട്രംപിന്‍റെ നിർദേശം തള്ളി ഫലസ്തീനും അറബ് ലോകവും | ചൈനയിലെ 500 ഓളം പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട് | കൊറോണ വൈറസ്; ചൈനയിൽ മരണം 106 ആയി | അഫ്ഗാനിസ്ഥാനില്‍ തകര്‍ന്നു വീണത് അമേരിക്കന്‍ സൈനിക വിമാനം; ഉന്നത ഉദ്യോഗസ്ഥരടക്കം കൊല്ലപ്പെട്ടുവെന്ന് താലിബാന്‍ | രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക്; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു | സംസ്ഥാന നയം രൂപീകരിക്കേണ്ടത് മന്ത്രിസഭ; സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ | മുസ്‌ലീങ്ങള്‍ ഒഴികെയുള്ളവര്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ മതം തെളിയിക്കുന്ന രേഖ ഹാജരാക്കണം |

രാജ്യത്തെ ഭക്ഷണ ഡെലിവറി ബോയ് വാഹനങ്ങൾ കടുത്ത നിയമ ലംഘനങ്ങൾ ഉണ്ടാക്കുന്നതായി പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി. ഇവരുമായി ബന്ധപെട്ടു നിരവധി പരാതികളാണ് അധികൃതർക്ക് ദിനേനയെന്നോണം ലഭിച്ചു കൊണ്ടിരിക്കുന്നത്.

അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും മൂലം ഇത്തരം വാഹനം ഓടിക്കുന്നവർ സ്വന്തം ജീവൻ പണയം വച്ച് കൊണ്ട് അപകടങ്ങളിലേക്ക് നടന്നടുക്കുകയാണ്. പോലീസ് അധികൃതരെ വെട്ടിക്കാനും മറ്റും രാജ്യത്തെ പല നഗരങ്ങളുടെ ഇടവഴികളിലൂടെ ഇത്തരം ബൈക്കുകൾ നടത്തുന്ന ചീറി പാച്ചിൽ അങ്ങേയറ്റം നിരോധിക്കപ്പെടേണ്ടതാണ്.

ഇത്തരം ഭക്ഷണ ഡെലിവറി വാഹനങ്ങൾക്കായി ഉപയോഗിക്കപ്പെടുന്ന ബൈക്കുകളുടെ ഗുണ നിലവാരം ഖത്തറിന്റേതിന് സമാനമായ അത്യാഢംബര വാഹങ്ങൾ ചീറി പായുന്ന റോഡുകൾക്ക് പറ്റിയതല്ലെന്ന് നേരത്തെ തന്നെ അഭിപ്രായങ്ങളുണ്ടായിരുന്നു. ഭക്ഷണത്തെ എത്രയും വേഗത്തിൽ ഉപഭോക്താക്കളുടെ അടുക്കലേക്ക് എത്തിച്ചില്ലെങ്കിൽ കടയുടമയുടെ ഭാഗത്തു നിന്നുണ്ടാവുന്ന മോശം പെരുമാറ്റങ്ങളും മറ്റും ഇത്തരം ഡെലിവറി ബോയികളുടെ ജീവൻ അപകടത്തിലാക്കുന്നുവെന്നും പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി. 


Top