News Desk

2021-05-30 08:01:25 pm IST
ദോഹ: ഈ നൂറ്റാണ്ടിലും കൊളോണിയല്‍ മനസ്ഥിതി വച്ച് പുലര്‍ത്തുന്ന അക്രമി രാഷ്ട്രമാണ് ഇസ്രായേല്‍ എന്ന് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ലുല്‍വ അല്‍ ഖാത്തിര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

മാധ്യമ പ്രവര്‍ത്തകരെ കൊന്നു തള്ളുക എന്നതാണ് ടെല്‍ അവീവിന്റെ മുഖ്യ വിനോദമെന്നും തങ്ങളുടെ പ്രവര്‍ത്തികള്‍ പുറത്തു വരാതിരിക്കാനുള്ള മാര്‍ഗം എന്ന നിലയിലാണ് അവര്‍ മാധ്യമ പ്രവര്‍ത്തകരെ ഇല്ലായ്മ ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.

നിലവില്‍ ഗസ്സയിലെ വെടി നിര്‍ത്തല്‍ എന്ന് പറയുന്നത് താല്‍ക്കാലികം മാത്രമാണ്. ഗസ്സയുടെ പ്രശ്‌നങ്ങളെ അതിന്റെ അടിസ്ഥാന കാരണങ്ങള്‍ ഒഴിവാക്കി വിശകലനം ചെയ്യുന്നത് കാര്യങ്ങളെ കൂടുതല്‍ കുഴപ്പത്തിലാകും. അണുവായുധങ്ങള്‍ കൈവശം വയ്ക്കുകയും ജനങ്ങളുടെ സ്വസ്ഥ ജീവിതത്തില്‍ അതിക്രമങ്ങള്‍ കാണിക്കുകയും ചെയ്യുന്ന ഇസ്രായേലിനെ നിലക്ക് നിര്‍ത്താന്‍ രാജ്യാന്തര ഏജന്‍സികള്‍ പ്രവര്‍ത്തിക്കണമെന്നും അല്‍ ഖാത്തിര്‍ പറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top