News Desk

2021-05-28 02:54:51 pm IST

ദോഹ: യു.എ.ഇയുമായി യാതൊരു പ്രശ്‌നങ്ങളും നിലവിലില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി. കഴിഞ്ഞ ദിവസം അറബ് ടി.വിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഗള്‍ഫില്‍ പ്രതിസന്ധിക്ക് ശേഷം ചില അംഗ രാഷ്ട്രങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ സമയവുമായി ബന്ധപെട്ടു പരിഹരിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ സമയം ആവശ്യമാണ്. അല്‍ ഉലാ കരാറിന് ശേഷം ഖത്തര്‍-യു.എ.ഇ ബന്ധം ശക്തമാണ്. 

ഖത്തര്‍ നേതൃത്വം യാതൊരു ചര്‍ച്ചകളെയും നിഷേധ മനോഭാവത്തോടെ നോക്കി കാണുന്നില്ല. ഗള്‍ഫ് അതിന്റെ പൂര്‍വ പ്രതാപത്തിലേക്ക് മാടങ്ങണമെന്ന ചിന്തയാണ് ഖത്തര്‍ മുന്നോട്ട് വക്കുന്നത് എന്നും ഖത്തര്‍ വിദേശ കാര്യ മന്ത്രി പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO READ
Tags :
Qatar UAE
Top