ദോഹ: തന്റെ ഇറാന് സന്ദര്‍ശനത്തില്‍ അറബ് മേഖലയുടെ സുരക്ഷാ മുഖ്യ വിഷയമായെന്ന് ഖത്തര്‍ വിദേശ കാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍താനി. ട്വിറ്ററിലൂടെയാണ് ഖത്തര്‍ വിദേശകാര്യ മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇറാന് വിദേശകാര്യ മന്ത്രി അല്‍ ശരീഫുമായി കൂടിക്കാഴ്ച നടത്തിയ വിദേശകാര്യ മന്ത്രി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പ്രത്യേക സന്ദേശവും ഇറാന് പ്രസിഡന്റിന് കൈമാറി.
അമേരിക്കയിലെ ബൈഡന് ഭരണകൂടവും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന ശീതയുദ്ധത്തിന് ഖത്തറിന് മികച്ച മധ്യസ്ഥരാവാന്‍ സാധിക്കുമെന്ന നിരീക്ഷണങ്ങള്‍ക്കിടെയാണ് വിദേശകാര്യ മന്ത്രി ടെഹ്റാനില്‍ എത്തിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
അമേരിക്ക-ഇറാന് തര്‍ക്ക വിഷയമായ അണുവായുധ വിഷയത്തില്‍ ഖത്തര്‍ സര്‍ക്കാര്‍ മികച്ച ഒത്തു തീര്‍പ്പിലെത്താന്‍ പരിശ്രമിക്കുമെന്ന അബ്ദുറഹ്മാന് അല്‍താനിയുടെ പ്രസ്താവന വളരെയധികം താല്‍പ്പര്യത്തോടെയാണ് മേഖലയിലെ രാഷ്ട്രീയ വിദഗ്ധര്‍ നോക്കിക്കാണുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക