News Desk

2021-05-30 09:41:11 pm IST
ദോഹ: ഖത്തര്‍-സിറിയ ഉഭയകക്ഷി ബന്ധം പുതുക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി ചൂണ്ടിക്കാട്ടി. സിറിയയില്‍ ബശ്ശാര്‍ അല്‍ ആസാദ് നാലാം തവണയും അധികാരത്തില്‍ എത്തിയതുമായി ബന്ധപെട്ടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

സൗദിയോടൊപ്പം ചേര്‍ന്ന് സിറിയക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ ഏഴോളം രാഷ്ട്രങ്ങളില്‍ ഒന്നാണ് ഖത്തര്‍. ഇതില്‍ യു.എ.ഇ മാത്രമാണ് നിലവില്‍ സിറിയന്‍ സര്‍ക്കാരുമായി ബന്ധം ഔദ്യോഗികമാക്കിയത്. 

സിറിയയിലെ ജനങ്ങള്‍ക്ക് സമാധാനം വേണമെന്ന് ആവശ്യം മാത്രമാണ് ഖത്തര്‍ മുന്നോട്ട് വക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ആശാവഹമായ പുരോഗതിയുണ്ടാവുമെന്ന് ഖത്തര്‍ വിശ്വസിക്കുന്നില്ല. 

സിറിയന്‍ ജനതക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കുകയും ജനങ്ങള്‍ക്ക് സമാധാനം ഉണ്ടാവുകയും ചെയ്താല്‍ മാത്രം ഖത്തര്‍ ഈ വിഷയത്തില്‍ നിലപാട് മാറ്റുമെന്നും ഷെയ്ഖ് മുഹമ്മദ് അല്‍താനി ദോഹയില്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar Syria
Top