News Desk

2021-04-21 09:57:17 pm IST
ദോഹ: സൊമാലിയയിലെ രാഷ്ട്രീയ നേതൃത്വത്തെ അട്ടിമറിക്കാനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കാനും ഖത്തര്‍ സര്‍ക്കാര്‍ തയ്യാറായതായുള്ള വാര്‍ത്തകളെ നിഷേധിച്ച് വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി രംഗത്ത്.

ഇത്തരം വാര്‍ത്തകള്‍ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. സോമാലിയന്‍ ഇന്റലിജന്‍സ് മേധാവിയെ ഉപയോഗിച്ച് ഖത്തര്‍ രാജ്യത്തെ സമാധാനം തകര്‍ക്കാന്‍ കൂട്ട് നിന്നുവെന്നാണ് ആരോപിക്കപ്പെടുന്നത്.

അമേരിക്കയുടെ മുന്‍ സൊമാലിയന്‍ സ്ഥാനപതി സ്റ്റിഫന്‍ സ്‌ക്വറ്റ്‌സാണ് ഖത്തറിനെതിരെ ഈ പ്രസ്താവനയുമായി രംഗത്ത് വന്നത്. സൊമാലിയയിലെ ഒരു പ്രാദേശിക റേഡിയോ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സ്റ്റീഫന്‍ ഇക്കാര്യം പറഞ്ഞത്.

ഇന്റലിജന്‍സ് മേധാവിയുടെയും സൈനിക ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ ഇടപെടലുകള്‍ ആ രാജ്യത്തിന്റ ഇന്നത്തെ രാഷ്ട്രീയ അസ്ഥിരതക്ക് കാരണമായെന്നും സ്റ്റീഫന്‍ സ്‌ക്വറ്റ്‌സ് അഭിമുഖത്തില്‍ ആരോപിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top