News Desk

2021-06-06 10:42:01 am IST
ദോഹ:  ഖത്തറിനെ കിറിച്ച് ജൂണ്‍ നാലിന് ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തക്കെതിരെ ഖത്തര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ്. പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഖത്തറിനെ കുറിച്ച് വളരെയേറെ ഗൗരവവും അടിസ്ഥാനരഹിതവുമായ അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്ന് ഓഫീസ് അറിയിച്ചു.

സിറിയയിലെ നുസ്ര ഫണ്ടിലേക്ക് ഖത്തര്‍ ലക്ഷകണക്കിന് ഡോളര്‍ ചെലവഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്. തെറ്റിദ്ധരിപ്പിക്കുന്ന വസ്തുതാപരമായി കൃത്യതയില്ലാത്ത പക്ഷാപാതപരമായ റിപ്പോര്‍ട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് ജി.സിഒ പറഞ്ഞു. 

ഈ വിഷയത്തില്‍ ഖത്തര്‍ ടൈംസുമായി ഇടപെട്ടിട്ടും പത്രപ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഉപേക്ഷിച്ച് അവര്‍ വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതായും ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.  മറ്റു മാധ്യമങ്ങളും സമാനായ വ്യാജ വിവവരങ്ങള്‍ കാണിച്ചുവെങ്കിലും വിവരങ്ങള്‍ തെറ്റാണെന്ന് നിര്‍ണ്ണയിച്ച ശേഷം പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചതായി ജി.സിഒ പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top