News Desk

2021-04-02 01:36:52 pm IST
ദോഹ: കഴിഞ്ഞ വര്‍ഷത്തെ അവസാന സാമ്പത്തിക കണക്കെടുപ്പില്‍ രാജ്യത്തെ ആഭ്യന്തര ഉല്‍പ്പാദന നിരക്കില്‍ വീണ്ടും വര്‍ദ്ധനവ്. നിലവിലെ കണക്കെടുപ്പില്‍ 136.73 ബില്യണ്‍ റിയാലാണ് ഈ കാലയളവിലെ ആഭ്യന്തര ഉല്‍പ്പാദന നിരക്കായി കണക്കാക്കായിരിക്കുന്നത്. 

ഇത് മുന്‍ നിശ്ചയിച്ച കണക്കിനേക്കാളും 7.4 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് ആസൂത്രണ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. 

കൊവിഡ് മൂലം രാജ്യത്ത് നടപ്പില്‍ വരുത്തിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ വിജയം കാണുകയും രാജ്യത്തു നിന്നും നേര്‍ക്കുനേര്‍ സാമ്പത്തിക പ്രതിസന്ധിയെ ഒഴിവാക്കാനും സാധിച്ചു. 

ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ നയങ്ങള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമായതായും അധികൃതര്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൊവിഡിനെ തുടര്‍ന്ന് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു ഓരോ ഘട്ട സാമ്പത്തിക പദങ്ങളിലും 2020 ല്‍ കുറഞ്ഞ ആഭ്യന്തര ഉല്‍പ്പാദന നിരക്കായിരുന്നു രേഖപ്പെടുത്തിയിരുന്നത്. 

ALSO WATCH



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top