News Desk

2021-06-09 03:21:30 pm IST
ദോഹ: ഖത്തറില്‍ കാറുകള്‍ കേന്ദ്രീകരിച്ച് രാത്രികാലങ്ങളില്‍ മോഷണം നടത്തുന്നവര്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ ട്വിറ്റര്‍ അകൗണ്ടിലൂടെയാണ് അധികൃതര്‍ ഇക്കാര്യത്തില്‍ മുന്നറിയിപ്പുമായി രംഗത്ത് വന്നത്. 

കാറുകള്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ഇരുട്ടുള്ള സ്ഥലങ്ങളും വിദൂര സ്ഥലങ്ങളും ഒഴിവാക്കണം. ഇത് മോഷ്ടാക്കള്‍ക്ക് സഹായകരമാവുന്നതാണ്. രാജ്യത്ത് ഇത്തരം കേസുകള്‍ വര്‍ധിച്ചു വരുന്നതിനാലാണ് ആഭ്യന്തര മന്ത്രാലയം പ്രത്യേക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top