News Desk

2021-02-19 08:05:49 pm IST
ദോഹ: രാജ്യത്ത് പള്ളികളിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ ജാഗ്രത കുറവ് വരരുതെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്. ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

രാജ്യത്തെ വിശ്വാസികള്‍ പ്രത്യേകിച്ച് വെള്ളിയാഴ്ച ദിവസങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ വീഴ്ച വരുത്തരുത്. പള്ളികളില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സംബന്ധിച്ചു അധികൃതര്‍ നേരത്തെ തന്നെ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. 

പള്ളികളിലെ കാര്‍പ്പറ്റുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്നും കൊവിഡ് പടരാന്‍ സാഹചര്യമൊരുക്കരുതെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യത്തെ രണ്ടാം കൊവിഡ് തരംഗത്തെ തുടര്‍ന്ന് ഖത്തറിലെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതായി അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top