News Desk

2021-04-19 04:08:03 pm IST

ദോഹ: ഖത്തറിലെ ഇന്ത്യന്‍ നിക്ഷേപവും ഖത്തറിന്റെ ഇന്ത്യയിലെ നിക്ഷേപവും നല്ല രീതിയില്‍ മുന്നോട്ടുപോകുകയാണെന്നും ഇനിയും അത് തുടരണമെന്നും ഖത്തര്‍ ഉപപ്രധാന മന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി

ഒബ്സെര്‍വര്‍ റിസര്‍ച് ഫൗണ്ടേഷനും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച 'റെയ്സിന ഡയലോഗി'ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ അദാനി ഗ്രൂപ്പുമായി സഹകരിച്ച് ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഖത്തറിന്റെ സമ്പദ്വ്യവസ്ഥയുടെ പ്രധാന ആണിക്കല്ലായ പ്രകൃതിവാതകം ഉപയോഗിക്കുന്നതിലൂടെ കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം കുറക്കാന്‍ കഴിയുന്നുണ്ട്. ഇതിലൂടെ സാമ്പത്തിക വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ സാധിക്കുന്നുവെന്നും പറഞ്ഞു.

ഗതാഗത മേഖലയില്‍ കംപ്രസഡ് നാച്വറല്‍ ഗ്യാസ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയും ഖത്തര്‍ നടപ്പാക്കുന്നുണ്ട്. പൊതു ഗതാഗത മേഖലയില്‍ സമാന്തര ഇന്ധനമായി സി.എന്‍.ജിയെ വികസിപ്പിക്കുകയാണ് ലക്ഷ്യം. പുനരുല്‍പ്പാദന ഊര്‍ജ മേഖലയില്‍ സൗരോര്‍ജ വൈദ്യുതി പദ്ധതിയും കാലാവസ്ഥ വ്യതിയാനത്തിനെതിരായുള്ള ഖത്തറിന്റെ ശ്രമങ്ങളില്‍ പ്രധാനപ്പെട്ടതാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top