News Desk

2021-02-20 04:46:30 pm IST
ദോഹ: ഖത്തറിലെ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടങ്ങിയ പുതിയ കേന്ദ്രത്തില്‍ ദിവസം 8000 പേര്‍ക്ക് ഫൈസര്‍ വാക്സിന്‍ നല്‍കുമെന്ന് നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍. 

നേരത്തേ ഏഴ് ഹെല്‍ത്ത് സെന്ററുകളില്‍ കൊവിഡ് വാക്സിന്‍ ലഭ്യമാക്കിയിരുന്നു. സ്വകാര്യ, സര്‍ക്കാര്‍ മേഖലയിലെ അധ്യാപകരെ തുല്യരീതിയില്‍ പരിഗണിച്ച് കൊണ്ടാണ് കുത്തിവയ്പ്പ് നല്‍കുകയെന്നും ജീവനക്കാരെ ടെക്സ്റ്റ് മെസേജിലൂടെ വിവരമറിയിക്കുമെന്നും അല്‍ ഖാല്‍ അറിയിച്ചു. വിദ്യാഭ്യാസ രംഗത്തെ ജീവനക്കാര്‍ കഴിഞ്ഞാല്‍ മറ്റ് അവശ്യ മേഖലയിലെ ജീവനക്കാര്‍ക്കും ഇതേ കേന്ദ്രത്തില്‍ വാക്സിന്‍ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top