ദോഹ: ഖത്തറില്‍ ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മിനിമം വേതനം ഉറപ്പു വരുത്തുന്ന നിയമം പ്രാബല്യത്തില്‍ ആയി. ഖത്തറിന്റെ ഇത്തരം പരിഷ്കാരങ്ങള്‍ പ്രധാന മനുഷ്യാവകാശ ഗ്രൂപ്പുകളും യു.എന്‍ സംഘടനകളും അംഗീകരിച്ചിട്ടുണ്ട്. ഈ മാറ്റങ്ങള്‍ കലര്‍പ്പില്ലാത്തതാണെന്നും ദീര്‍ഘകാലം നിലനില്‍ക്കുന്നതാണെന്നും ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് വ്യക്തമാക്കി.
തൊഴിലാളിയുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ളതാണ് രാജ്യത്തിന്റെ തൊഴില്‍ നിയമങ്ങള്‍. നിലവില്‍ ഏകദേശം 20 ലക്ഷത്തോളം പേരാണ് രാജ്യത്ത് ജോലി ചെയ്യുന്നത്. ദ്രുതഗതിയിലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളും അതിവേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്ന സമ്പദ് വ്യവസ്ഥയും ലക്ഷകണക്കിന് പ്രവാസികളെയാണ് ഖത്തറില്‍ ജോലി ചെയ്യാനും കുടുംബമായി ജീവിക്കാനും ആകര്‍ഷിക്കുന്നതെന്നു ജി.സി.ഒ ചൂണ്ടിക്കാട്ടി
2017ലെ 17ാം നമ്പര്‍ നിയമമായാണ് മിനിമം വേതന നിയമം എന്ന പേരില്‍ അറിയപ്പെടുന്നത്. 2020 ആഗസ്റ്റ് മാസം അവസാനമാണ് മിനിമം വേതന നിയമത്തിന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി അംഗീകാരം നല്‍കിയത്. ഖത്തര്‍ ഔദ്യോഗിക ഗസറ്റില്‍ ആറുമാസം മുമ്പ് ഇക്കാര്യം പ്രസിദ്ധീകരിച്ചിരുന്നു.
ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ആറു മാസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് നിയമം മാര്‍ച്ച് 20 മുതല്‍ പ്രാബല്യത്തിലായത് ഇതുപ്രകാരം കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളും ഗാര്‍ഹിക തൊഴിലാളികളും പുതിയ നിയമത്തിന്റെ പരിധിയില്‍ പെടും.
ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെ രാജ്യത്തെ സ്വകാര്യ മേഖലയിയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും പുതിയ നിയമപ്രകാരം 1000 റിയാല്‍ മിനിമം വേതനം നല്‍കണം. കൂടാതെ തൊഴിലാളികള്‍ക്ക് താമസസൗകര്യവും ഭക്ഷണവും നല്കുന്നില്ലെങ്കില് താമസ ചെലവിനായി 500 റിയാലും ഭക്ഷണ അലവന്‍സിനായി 300 റിയാലും നല്‍കാനും നിയമം അനുശാസിക്കുന്നു.
ഇതിന്റെ ഭാഗമായി വേതന സംരക്ഷണ സംവിധാനത്തിന് കീഴില്‍ തൊഴിലാളികളുടെ ശമ്പള വിവരങ്ങള്‍ നല്‍കുന്നതിന് പുതിയ ഫോം നടപ്പിലാക്കിയിട്ടുണ്ടെന്ന് ഭരണ വികസന, തൊഴില്‍, സാമൂഹ്യ കാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
ഭക്ഷണത്തിനുള്ള അലവന്‍സും ഭവന അലവന്‍സും ഉള്‍പ്പെടെ വേതനം എങ്ങനെ കണക്കാക്കുന്നു എന്നതിനെക്കുറിച്ചുള്ള പുതിയ കോളം ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതുക്കിയ ഫോം കഴിഞ്ഞ മാസം തുടക്കത്തിലാണ് നിലവില്‍ വന്നത്.
ഇതനുസരിച്ച് ഭക്ഷണവും താമസവും കമ്പനി നല്‍കിയില്ലെങ്കില്‍, പുതിയ നിയമപ്രകാരം ഒരു തൊഴിലാളിക്ക് പ്രതിമാസം 1,800 രൂപയില്‍ കുറയാതെ ലഭിക്കും.പുതിയ നിയമപ്രകാരം തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ പുതിയ കരാര്‍ ഒപ്പിടേണ്ടതില്ലെന്നും അതേസമയം, നിയമം എല്ലാവര്ക്കും ബാധകമാണെന്നും മന്ത്രാലയം പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക