2019-11-17 09:50:33am IST
ദോഹ : ഗസ്സയിൽ 88 മില്യൺ ഡോളർ ചിലവിൽ ഖത്തർ സർക്കാർ പടു കൂറ്റൻ വൈദ്യുതി സ്റ്റേഷൻ നിർമിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്. അൽ മോണിറ്ററാണ് ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ റിപ്പോർട് ചെയ്തിരിക്കുന്നത്. 

ഗസ്സയിൽ നാല്പത് കിലോമീറ്റർ നീളത്തിൽ പ്രകൃതി വാതകം പമ്പ് ചെയ്യാനുള്ള ടണൽ നിർമാണം ഖത്തർ ഏറെ കുറെ പൂർത്തിയാക്കി. 

2020 അവസാനത്തോട് കൂടി ഗസ്സ ജനങ്ങൾക്ക് മുഴുവനും വൈദ്യുതി ക്ഷാമത്തിന് പരിഹാരമായി ഖത്തർ നിർമിക്കുന്ന വൈദ്യുതി നിർമാണ കേന്ദ്രം മാറും. നിലവിൽ ഖത്തർ സർക്കാരിന്റെ ഗസ്സ പുനരുദ്ധാരണ കമ്മറ്റിക്കാണ് വൈദ്യുതി നിർമാണ കേന്ദ്രത്തിന്റെ ചുമതല. 

Top