Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു |
ദോഹ: 2024ൽ ഖത്തറിന്റെ ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) കയറ്റുമതി ശേഷി 43 % ആയി ഉയരുമെന്ന് റിപ്പോർട്ട്. നോർത്ത് ഫീൽഡ് പദ്ധതി (വടക്കൻ പ്രകൃതിവാതക എണ്ണപ്പാടം) വിപുലീകരണം പൂർത്തിയാകുന്നതോടെയാണ് രാജ്യത്തിൻറെ കയറ്റുമതി ശേഷി വര്ധിക്കുന്നത്.

2023 ഓടെ എൽഎൻജി ഉൽപാദനം പ്രതിവർഷം 2.3 കോടി ടൺ ആക്കി ഉയർത്താൻ ലക്ഷ്യമിട്ടാണ് വിപുലീകരണം. ഏഷ്യൻ രാജ്യങ്ങളായ ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിൽ എൽഎൻജിയുടെ ആവശ്യം വലിയതോതിൽ വർധിക്കുകയാണ്.   അതുകൊണ്ട് തന്നെ എൽഎൻജിയുടെ ആഗോള ആവശ്യകത നിറവേറ്റാൻ വിതരണക്കാരും പ്രാപ്തരാകണം.അത്തരത്തിൽ പൂർണമായി വിതരണത്തിൽ ശക്തമാക്കാനാണ് ഖത്തർ ശ്രമിക്കുന്നത്.

നിലവിൽ 128 രാജ്യങ്ങളിലേക്കാണ് ഖത്തർ എൽഎൻജി കയറ്റി അയക്കുന്നത്. ആഗോള വാതക ഉപയോഗം 2040 ഓടെ 50 % വർധിക്കുമെന്നാണ് ഊർജ വിദഗ്ധരുടെ വിലയിരുത്തൽ. 2020 ഓടെ എൽഎൻജിയുടെ ആഗോള ആവശ്യകത പ്രതിവർഷം 31.4 കോടി ടണ്ണായും 2030 ഓടെ 50 കോടി ടണ്ണായും വർധിക്കുമെന്നാണ് കണക്കുകൂട്ടൽ.     
Top