News Desk

2021-04-10 11:27:58 am IST
ദോഹ: ഖത്തറില്‍ ശനിയാഴ്ച്ച മുതല്‍ പകല്‍ ദിവസങ്ങളില്‍ അന്തരീക്ഷ താപനില ഉയരുമെന്നും രാത്രിയില്‍ തണുപ്പ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കുറഞ്ഞ താപനില 19 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 33 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.

തെക്കു കിഴക്കന്‍ ദിശയില്‍നിന്നും തെക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് 5-15 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്. 18 നോട്ടിക്കല്‍ മൈല്‍ വേഗത പ്രാപിക്കാനിടയുണ്ട്. 

കടലില്‍ 15 നോട്ടിക്കല്‍ മൈല്‍ വേഗത്തിലായിരിക്കും കാറ്റടിക്കുക. ഇന്ന് തെക്കു കിഴക്കന്‍ ദിശയില്‍ 20 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ വരെ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. കാഴ്ച പരിധി 4-9 കിലോമീറ്ററായിരിക്കും. ചിലയിടങ്ങളില്‍ മൂന്ന് കിലോമീറ്ററോ അതിന് താഴെയോ ആയിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top