News Desk

2021-03-12 11:48:27 am IST
ദോഹ: ഖത്തറില്‍ വരും ദിവസങ്ങളിലെ കാലാവസ്ഥയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ സന്ദേശം തെറ്റെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ ദിവസം അല്‍ കാസ്  ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ഖത്തര്‍ കാലാവസ്ഥ വകുപ്പ് മേധാവി അബ്ദുല്ല അല്‍ മന്നായി ആണ് ഇക്കാര്യം പറഞ്ഞത്. 

സൗദിയിലെ പഴയ ഒരു വീഡിയോ ആണ് ഖത്തറിലെ കാലാവസ്ഥ അപ്ഡേറ്റ് എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. രാജ്യത്തെ കാലാവസ്ഥ സംബന്ധമായ വിവരങ്ങള്‍ക്ക് ഖത്തര്‍ കാലാവസ്ഥ വകുപ്പിന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ മാത്രം പരിശോധിക്കുക. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും അല്‍ മന്നായി അഭിമുഖത്തില്‍ പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 


Top