News Desk

2021-05-20 01:51:43 pm IST

ദോഹ: ഫലസ്തീനില്‍ നടന്നു കൊണ്ടിരിക്കുന്നത് മാനവരാശിക്ക് നേരെയുള്ള ആക്രമണമാണെന്ന് ഖത്തര്‍ സാംസ്‌കാരിക മന്ത്രി സാലിഹ് ബിന്‍ ഗാനിം അല്‍ മലി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ലോക സാംസ്‌കാരിക വൈവിധ്യങ്ങളുടെ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

രണ്ടു തുല്യ ശക്തികള്‍ തമ്മിലെ പോരാട്ടമായി ഫലസ്തീന്‍ സംഘര്‍ഷത്തെ ഉയര്‍ത്തിക്കാട്ടാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. ഇത് ശരിയല്ല. യു.എന്‍ അടക്കമുള്ള ഏജന്‍സികള്‍ ചെയ്യേണ്ടത് ഫലസ്തീന്‍ ജാനന്ദയെ പ്രതിരോധിക്കാന്‍ ആവശ്യമായ നയങ്ങള്‍ രൂപീകരിക്കുക എന്നതാണ്. 

അഭിപ്രായ വൈവിധ്യങ്ങളെ ഉള്‍കൊള്ളുന്ന അവയുടെ സഹിഷ്ണുത പ്രഖ്യാപിക്കുന്ന ഒരു നയനിലപാടിലേക്ക് നമ്മള്‍ എത്തിച്ചേരേണ്ട സമയമാണ് ഇതെന്നും അല്‍ ഗാനിം അല്‍ മലി തന്റെ പ്രഭാഷണത്തില്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top