News Desk

2021-03-05 02:55:41 pm IST
ദോഹ: ഖത്തറില്‍ രണ്ടാം സെമസ്റ്റര്‍ മിഡ് ടേം പരീക്ഷകള്‍ നടക്കുന്ന സ്‌കൂളുകളില്‍ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ വാഹിദ് അല്‍ ഹമ്മദി പരിശോധന നടത്തി. കൊവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പരിശോധിക്കുക എന്നതായിരുന്നു മന്ത്രിയുടെ സ്‌കൂള്‍ സന്ദര്‍ശനത്തിന്റെ മുഖ്യ അജണ്ട. 

സന്ദര്‍ശനത്തില്‍ യഥാക്രമം ഖലീഫ മോഡല്‍ സ്‌കൂള്‍ ഫോര്‍ ബോയ്‌സ്, കോമ്പസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്നിവ ഉള്‍പ്പെടുന്നു. വിദ്യാര്‍ഥികളുടെയും അധ്യാപന, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫുകളുടെയും പരീക്ഷയുമായി ബന്ധപെട്ടു നടത്തിയ തയ്യാറെടുപ്പുകളില്‍ മന്ത്രിക്ക് സംതൃപ്തനാണെന്നാണ് വിവരം. 

സന്ദര്‍ശനത്തിനൊടുവില്‍, വിദ്യാര്‍ഥികള്‍ക്ക് അവരുടെ പരീക്ഷകള്‍ മികച്ച രീതിയില്‍ നടത്തുന്നതിന് കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ നടപ്പിലാക്കാന്‍ അത്യന്താപേക്ഷിതമാണെന്ന് വിദ്യാഭ്യാസ മന്ത്രി സ്‌കൂള്‍ മാനേജ്മെന്റുകളോട് നിര്‍ദേശിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top