ദോഹ: കൊവിഡ് കാലത്ത് കയ്യുറകള്‍ ധരിച്ചിട്ടുണ്ടെങ്കിലും ഹസ്തദാനം നല്കുന്ന ശീലം ഒഴിവാക്കണമെന്ന് ഖത്തര്‍ ഔകാഫ് മന്ത്രാലയം ചൂണ്ടിക്കാട്ടി. തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
രാജ്യത്തെ ചില വിഭാഗം വിശ്വാസികള്‍ പരസ്പരം തമ്മില്‍ കാണുമ്പോള്‍ കയ്യുറ ധരിച്ചു കൊണ്ട് തന്നെ ഹസ്തദാനം നല്‍കുന്നത് പതിവ് കാഴ്ചയാണ്. കൊവിഡ് പടരുന്ന സാഹചര്യം ഒഴിവാക്കാന്‍ ഇത്തരം ശീലങ്ങള്‍ ഒഴിവാക്കണമെന്നാണ് മതകാര്യ മന്ത്രാലയം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ