News Desk

2021-04-30 04:11:45 pm IST

ദോഹ: ഖത്തറില്‍ റമദാന്‍ മാസത്തില്‍ നിശ്ചയിച്ച തുകക്ക് മുകളില്‍ സാധനങ്ങള്‍ വില്‍പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം ഖത്തര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ വാണിജ്യ മന്ത്രാലയം ലൈസന്‍സിങ് വിഭാഗം മേധാവി മുഹമ്മദ് അഹമ്മദ് ബിഒ ഹാഷിമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 

റമദാന്‍ മാസം തുടക്കത്തില്‍ വാണിജ്യ മന്ത്രാലയം അറുനൂറോളം അവശ്യസാധനങ്ങള്‍ വില കുറച്ച് പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ചില കേന്ദ്രങ്ങള്‍ ഈ നിയമം ലംഘിക്കുന്നതായി അധികൃതര്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. 

റമദാനിലെ അവശ്യ സാധനങ്ങളുടെ ഡിമാന്‍ഡ് വര്‍ധിച്ചതാണ് ഇതിന് കാരണമായി ചൂണ്ടികാട്ടപ്പെടുന്നത്. ഇത്തരം നിയമ ലംഘകര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകും. വാണിജ്യ മന്ത്രാലയം ഇക്കാര്യത്തില്‍ 24 മണിക്കൂറും പരാതികള്‍ സ്വീകരിക്കാന്‍ സംവിധാനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. 

ഇതുമായി ബന്ധപെട്ടു രാജ്യത്ത് കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ച ട്രേഡ് ആന്‍ഡ് കണ്‍സ്യൂമര്‍ അഫയേഴ്സ് പ്രോസിക്യൂഷന്‍ വാണിജ്യ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരി ഉല്‍ഘാടനം നിര്‍വ്വഹിച്ചതായും അല്‍ ഹാഷിം വ്യക്തമാക്കി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top