News Desk

2021-04-30 03:28:47 pm IST

ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഖത്തറില്‍ 29,942 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം ഒന്നര മില്യണ്‍ പിന്നിട്ടു.

കൊവിഡ് വാക്‌സിന്‍ പ്രായപരിധിയിലുള്ള രാജ്യത്തെ 43% പേര്‍ക്കും വാക്‌സിന്‍ ലഭിച്ചിട്ടുണ്ട്. 60 വയസിന് മുകളിലുള്ള രാജ്യത്തെ 85.5% ആളുകള്‍ക്കും ഒന്നാമത്തെ ഡോസ്  വാക്‌സിന്‍ നല്‍കി. ഇവരില്‍ 74.4% പേര്‍ക്ക് രണ്ടു ഘട്ട വാക്‌സിനുകളും ലഭ്യമാക്കിയിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top