News Desk

2021-04-15 09:47:56 pm IST
ദോഹ: ഖത്തറിലേക്ക് ഇന്ത്യയടക്കം ഏഴു രാഷ്ട്രങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ തീരുമാനിച്ചതായി തൊഴില്‍ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.  രാജ്യത്ത് കൊവിഡിന്റെ ആദ്യ തരംഗത്തിന് ശേഷം നിരവധി ഗാര്‍ഹിക തൊഴിലാളികള്‍ രാജ്യം വിട്ടു പോയിട്ടുണ്ട്. നിലവില്‍ ഖത്തറില്‍ ഇത്തരത്തില്‍ വീട്ടുജോലിക്കാര്‍ക്കായി വളരെയധികം ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 

ഫിലിപൈന്‍സ്, ഇന്ത്യ, ശ്രീലങ്ക, കെനിയ, എത്യോപ്യ, ബംഗ്ലാദേശ്, എറിത്രിയ തുടങ്ങിയ രാഷ്ട്രങ്ങളോടാണ് ഖത്തര്‍ ഇക്കാര്യത്തില്‍ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ മേല്‍ പറഞ്ഞ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമായിരിക്കും ഖത്തറില്‍ വീട്ടുജോലിക്കാരായി വിസ നല്‍കുന്നത്. ഈ മേഖലയിലെ വിവിധ റിക്രൂട്ടിങ് കമ്പനികള്‍ക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കുലറുകളും നല്‍കിയിട്ടുണ്ട്. 

ഇക്കാര്യത്തില്‍ തൊഴില്‍ മന്ത്രാലയത്തിന് ലഭിക്കുന്ന വിവിധ അപേക്ഷകള്‍ സൂക്ഷ്മമായി പരിശോധിച്ചായിരിക്കും തീരുമാനമെടുക്കുന്നത്. ഖത്തര്‍ പാസ്‌പോര്‍ട്ട് വിഭാഗമായ 'അല്‍ ജവാസാത്ത്' ഇക്കാര്യത്തില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കും. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് രംഗത്ത് യാതൊരു വിധ ചൂഷണവും നടത്താന്‍ ഇട വരുത്തില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top