ദോഹ: ഖത്തറില്‍ ദേശീയ കൊവിഡ്-19 വാക്സിനേഷന് പ്രോഗ്രാമിന്റെ ഭാഗമായി രാജ്യത്തെ പ്രവാസികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് പുറത്തിറക്കി. എട്ട് പ്രാദേശിക ഭാഷകളിലായാണ് വാക്സിന് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ ഇംഗ്ലീഷിലും കുറിപ്പ് ഇറക്കിയിട്ടുണ്ട്.
വാക്സിനേഷന് ലഭിക്കാന്‍ യോഗ്യതയുള്ള മുന്‍ഗണനാ ഗ്രൂപ്പുകള്‍ ഏതാണ്?
ആരോഗി സ്ഥിതി കണക്കിലെടുക്കാതെ 50 വയസ്സും അതില്‍ കൂടുതലുമുള്ള ആളുകള്‍
അതിതീവ്രമല്ലാത്ത നിത്യരോഗാവസ്തയിലുള്ളവര്
ആരോഗ്യ പരിപാലന വിദഗ്ധര്‍, വിവിധ മന്ത്രാലയങ്ങളിലേയും വ്യവസായങ്ങളിലേയും പ്രധാന തൊഴിലാളികള്‍, അധ്യാപകരും അഡ്മിനിസ്ട്രെഷന്‍ സ്റ്റാഫുകളും
വാക്സിന് എങ്ങനെ ലഭിക്കും, എന്താണ് പ്രക്രിയ
പി.എച്ച്.സി.സിയുടെ 27 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഘട്ടം ഘട്ടമായുള്ള വാക്സിനേഷന് പദ്ധതി പ്രകാരം 27 ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിന് നല്കുന്നു. വാക്സിനേഷന് തിരഞ്ഞെടുത്ത ആളുകള്‍ക്ക് അവരുടെ ആരോഗ്യ കേന്ദ്രങ്ങളിലേയ്ക്ക് നിര്‍ദ്ദിഷ്ട തീയതിയിലും സമയത്തിലും വരാന്‍ ഒരു എസ്.എം.എസ് ലഭിക്കും.
ഖത്തര്‍ നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ അധ്യാപകര്‍ക്കും സ്കൂള്‍ അഡ്മിനിസ്ട്രേഷന് സ്റ്റാഫുകള്‍ക്കും മുന്‍ഗണന നല്കുന്നു. കൂടാതെ മറ്റു പ്രോഫഷനലുകള്‍ക്കും വിവിധ മന്ത്രാലയങ്ങളിലേയും വ്യവസായങ്ങളിലേയും പ്രധാന തൊഴിലാളികള്‍ക്കും വാക്സിന് ലഭിക്കുന്നതാണ്. പങ്കെടുക്കാന്‍ ക്ഷണം ലാഭിച്ചവര് മാത്രമാണ് ഖത്തര്‍ നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ എത്തേണ്ടത്. വാക്സിനേഷന് തിരഞ്ഞെടുത്ത ഗ്രൂപ്പുകള്‍ക്ക് വാക്സിനേഷന്റെ ആദ്യത്തെയും രണ്ടാമത്തെയും ഡോസിനായി നിശ്ചിത തീയതികളില്‍ വാക്സിനേഷന് കേന്ദ്രത്തിലേയ്ക്ക് വരാന്‍ എസ്.എം.എസ് ക്ഷണം ലഭിക്കും.
ലുസൈലിലെ ഡ്രൈവ്-ത്രൂ വാക്സിനേഷന് സെന്റര്‍ രണ്ടാമത്തെ ഡോസ് ലഭിക്കേണ്ട ആളുകള്‍ക്ക് വേണ്ടി മാത്രമായിരിക്കും. രണ്ടാമത്തെ ഡോസ് വാക്സിന് ഡ്രൈവ്-ത്രൂ സെന്ററിലോ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ എവിടെയാണ് എന്നത് പി.എച്ച്.സി.സി അറിയിക്കും. ഡ്രൈവ്-ത്രൂ സെന്ററില്‍ പങ്കെടുക്കാന്‍ ആളുകള്‍ക്ക് സമയ-നിര്‍ദ്ദിഷ്ട അപ്പോയ്ന്റ്മെന്റ് ആവശ്യമില്ല. രണ്ടാമത്തെ ഡോസിന്റെ നിശ്ചിത ദിവസത്തില്‍ പ്രവര്‍ത്തന സമയങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും വാക്സിന് എടുക്കാം.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക