Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ദോഹ: ഖത്തറിൽ പുതിയ സ്കൂൾ  അധ്യനവര്ഷത്തോട്അനുബന്ധിച്ച പഠന ഉപകരണങ്ങളുടെ വില്പനയിൽ വൻ വർധനവെന്ന് റിപ്പോർട് .രക്ഷിതാക്കളെയും ,വിദ്യാർത്ഥികളെയും ലക്ഷ്യം വച്ചു കൊണ്ട് ഹൈപ്പർ മാർക്കറ്റുകളിലും ഷോപ്പിങ് മാളിലും  പുതിയതരത്തിലുള്ള പഠന ഉപകരണങ്ങൾ  ഒരുക്കിയിട്ടുള്ളതായാണ് പ്രാദേശിക പത്രങ്ങൾ നൽകുന്ന വിവരം. 

ഖത്തറിൽ സ്കൂൾ അധ്യയനവർഷം തുറക്കുന്നതിന്  മുമ്പായി രക്ഷിതാക്കളും വിദ്യാർത്ഥിക്കളുമടക്കം കൂട്ടത്തോടെയാണ്   വിവിധ പഠനോപകരണങ്ങൾ വാങ്ങുന്നതിനായി ഹൈപ്പർ മാർക്കറ്റുകളിൽ എത്തി ചേരുന്നത്.മുൻ വര്ഷത്തേയ്ക്കാൾ വൻ ജനതിരക്കാണ്  ഹൈപ്പെർമാർക്കറ്റുകളിൽ അനുഭവപ്പെടുന്നത് എന്നാണ് വിവരം .

പഠന ഉപകരണങ്ങൾ  മിതമായ  നിരക്കിലാണ് ഹൈപ്പർ മാർക്കറ്റുകളിലും, ഷോപ്പിങ് മാളിലും ഒരിക്കിരിക്കുന്നത് . ഖത്തറിൽ  പുതിയ അധ്യനവര്ഷത്തിന്റെയ് ഭാഗമായി ആറാമത് "ബാക് ടു സ്കൂൾ" ക്യാമ്പയിൻ കഴിന്ന  ദിവസംആണ്  തുടക്കം കുറിച്ചത് .

വിദ്യാഭാസത്തിലൂടെ ഖത്തറിന്റെ പുനർ   നിർമാണം എന്ന തലക്കെട്ടിലാണ്  ഈ വർഷത്തെ ക്യാമ്പയിൻ നടക്കുന്നത് .വിദ്യാർത്ഥികളെ പുതിയ വര്ഷത്തേയ്ക് സജ്ജരാക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഇതിലൂടെ ലക്‌ഷ്യം വെയ്ക്കുന്നത് എന്ന് ഇതിനു നേതൃത്വം നൽകുന്ന അധികൃതർ ചൂണ്ടിക്കാട്ടി.  

Top