News Desk

2021-06-09 09:51:59 am IST
ദോഹ: ഐക്യരാഷ്ട്ര സംഘടനയുടെ 76-ാമത് സെഷന്റെ ലീഗല്‍ കമ്മറ്റി അധ്യക്ഷയായി ഖത്തര്‍ പ്രതിനിധിയെ തെരഞ്ഞെടുത്തു. ഖത്തറിന്റെ യു.എന്‍ സ്ഥിരം പ്രതിനിധി ഷെയ്ഖ ആലിയ ബിന്‍ത് അഹ്മദ് ബിന്‍ സെയ്ഫ് അല്‍ താനിയെ ആണ് ഐക്യരാഷ്ട്ര സംഘടന ജനറല്‍ അസംബ്ളി ഈ സ്ഥാനത്തേക്ക് ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തത്. സെപ്തംബര്‍ 16ന് ആണ് യു.എന്‍ സമ്മേളനം ആരംഭിക്കുന്നത്.

ഐക്യരാഷ്ട്ര സംഘടനയുടെ സുപ്രധാനമായൊരു വകുപ്പിന് നേതൃത്വം കൊടുക്കുവാന്‍ അവസരം നല്‍കിയത് ഷെയ്ഖ ആലിയ യു.എന്‍ അംഗങ്ങളോടുള്ള നന്ദിയും കടപ്പാടും വ്യക്തമാക്കി. തന്റെപേര് നിര്‍ദേശിച്ച ഏഷ്യാ, പസഫിക് രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങളോടും അവര്‍ പ്രത്യേകം നന്ദി പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top