News Desk

2021-03-24 11:44:01 am IST
ദോഹ: ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനി സൗദി ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നയീഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന് പ്രത്യേക സന്ദേശമയച്ചു. 

ഖത്തറും സൗദിയും തമ്മിലെ ബന്ധം ശക്തമാക്കുന്നതോടൊപ്പം നിലവിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതും ഖത്തര്‍ പ്രധാനമന്ത്രിയുടെ സന്ദേശത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. 

സൗദിയിലെ ഖത്തര്‍ എംബസി ആക്ടിങ് കാര്യകര്‍ത്താവ് ഹസന്‍ ബിന്‍ മന്‍സൂര്‍ അല്‍ ഖാത്തിര്‍ ആണ് റിയാദില്‍ സൗദി ആഭ്യന്തര മന്ത്രിക്ക് നേരിട്ട് സന്ദേശം കൈമാറിയത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top