ദോഹ: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്തെ ജനസംഖ്യയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ആസൂത്രണ മന്ത്രലായം റിപ്പോര്‍ട്ട്. ഒക്ടോബര്‍ മാസത്തിലെ രാജ്യത്തെ പ്രതിമാസ ആസൂത്രണ ഇന്‍ഡക്സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്തെ ജനസംഖ്യയില്‍ 30000 ആളുകളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ ജനസംഖ്യ 2.75 മില്യണ്‍ ആയിരുന്നുവെങ്കില്‍ ഇത്തവണ 2.72 മില്യണ്‍ ആയി ചുരുങ്ങിയിട്ടുണ്ട്.
രാജ്യത്തെ പുരുഷന്മാരുടെ ജനസംഖ്യ 1.960 മില്യണും സ്ത്രീകളുടേത് 756,484 ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഒക്ടോബര്‍ മാസം രാജ്യത്ത് 191 വിവാഹ മോചനങ്ങള്‍ നടന്നു. 2,409 നവജാത ശിശുക്കള്‍ ഈ കാലയളവില്‍ ജനിച്ചപ്പോള്‍ 226 പേര് ഈ കാലയളവില്‍ മരണപ്പെട്ടു.
ഒക്ടോബര്‍ മാസം രാജ്യത്ത് 6,913 പേര്‍ക്ക് വാഹനമോടിക്കല്‍ ലൈസന്‍സ് അനുവദിച്ചു നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തേക്കാളും 12 ശതമാനം കൂടുതലാണ്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ