News Desk

2021-06-02 08:46:37 pm IST

ദോഹ: ഖത്തറിലെ ജനസംഖ്യയില്‍ കുറവ്. കഴിഞ്ഞ വര്‍ഷം മെയ് മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 6.4 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തുന്നത്. 26,28512 ആയാണ് ജനസംഖ്യ കുറഞ്ഞത്.

0.7 ശതമാനത്തിന്റെ പ്രതിമാസ ജനസംഖ്യ ഇടിവ് കൂടിയാണ് ഈയൊരു കാലയളവില്‍ ഖത്തറില്‍ ഉണ്ടായത്. പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പി.എസ്.എ) യുടേതാണ് വെളിപ്പെടുത്തല്‍. 

ഖത്തര്‍ അതിര്‍ത്തിക്കുള്ളില്‍ ജീവിക്കുന്ന സ്വദേശികളും വിദേശികളുമായ ജനങ്ങളുടെ 2021 മെയ് 31 വരെയുള്ള കണക്കാണിതെന്ന് പി.എസ്.എ വെബ്സൈറ്റ് അറിയിക്കുന്നു. 

അതേസമയം, ഇക്കാലയളവില്‍ ഖത്തറിന് പുറത്ത് ജീവിക്കുന്ന ഖത്തരികളുടെയോ ഖത്തര്‍ അതിര്‍ത്തിക്ക് പുറത്തുള്ള റസിഡന്റ്സ് അടക്കം മാറ്റാരുടെയോ കണക്ക് ഉള്‍പ്പെടുത്തിയിട്ടില്ല. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top