News Desk

2021-03-02 02:13:06 pm IST
ദോഹ: ഖത്തറിലെ ജനസംഖ്യയില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസത്തെ അപേക്ഷിച്ചു 4.4%  കുറവ് രേഖപ്പെടുത്തിയതായി ആസൂത്രണ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. മന്ത്രാലയം പുറത്തിറക്കിയ പ്രതിവാര ബുള്ളറ്റിനില്‍ ആണ് ഈ കണക്കുകള്‍ രേഖപെടുത്തിയിരിക്കുന്നത്. 

ഈ കഴിഞ്ഞ ജനുവരി മാസത്തെ അപേക്ഷിച്ച് ഈ ഫെബ്രുവരി മാസം 0.3% കുറവും ജനസംഘ്യയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 2,661,000 ആണ് ഖത്തറിലെ ജനസംഖ്യ. നിലവില്‍ 2,661,000, ആണ് ഖത്തറിലെ ജനസംഖ്യയായി അധികൃതര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയിരിക്കുന്നത്. 

അതേസമയം, വിദേശത്തുള്ള ഖത്തരികളെയും ഖത്തറില്‍ വിസയുള്ള നിലവില്‍ വിദേശ രാഷ്ട്രങ്ങളിലുള്ള വിദേശികളെയും ഈ റിപ്പോര്‍ട്ടില്‍ പരിഗണിച്ചിട്ടില്ല.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top