2021-04-01 06:20:55 pm IST
ദോഹ: മാര്‍ച്ച് മാസത്തിലെ ഖത്തരി ജനസംഖ്യ 2,642,788 ലെത്തിയെന്ന് ആസൂത്രണ മന്ത്രാലയം പ്രതിമാസ റിപ്പോര്‍ട്ട്. മാര്‍ച്ച് ഇരുപത്തിയെട്ട് വരെയുള്ള കണക്കുകളാണ് അധികൃതര്‍ പുറത്ത് വിട്ടിരിക്കുന്നത്. 

നിലവില്‍ ഖത്തറില്‍ താമസിച്ചു വരുന്ന സ്വദേശികളുടെയും വിദേശികളുടെയും കണക്കുകള്‍ മാത്രമാണ് പ്രതിമാസ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദേശത്തുള്ള ഖത്തര്‍ പൗരന്മാരെയും ഖത്തര്‍ ഐഡിയുള്ള വിദേശ പൗരന്മാരെയും ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

ആസൂത്രണ മന്ത്രാലയം തങ്ങളുടെ ട്വിറ്റര്‍  അകൗണ്ടിലൂടെയാണ് ഏറ്റവും പുതിയ പ്രതിമാസ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top