News Desk

2021-04-13 09:34:25 pm IST
ദോഹ: ഖത്തറിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി റമദാന്‍ ആശംസകള്‍ നേര്‍ന്നു. തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് അദ്ദേഹം റമദാന്‍ ആശംസകള്‍ നേര്‍ന്നത്. 

ഖത്തര്‍ നേതൃത്വം രാജ്യത്തെ ജനങ്ങള്‍ക്ക് വിശുദ്ധ റമദാന്‍ ആശംസകള്‍ നേരുന്നതായും കൊവിഡ് മഹാമാരിയില്‍ നിന്നും ലോകത്തെ രക്ഷിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതായും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top