News Desk

2020-10-18 07:33:28 pm IST
ദോഹ: ഖത്തറിലെത്തുന്ന ഏതൊരാളും കാണേണ്ട ഒരു സ്ഥലമാണ് പര്‍പ്പിള്‍ ദ്വീപ് എന്ന ജസീറാത്ത് ബിന്‍ ഗാനിം. ഖത്തറിന്റെ വടക്കുകിഴക്കന്‍ തീരത്തുള്ള ദോഹയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള അല്‍ ഖോര്‍ മുനിസിപ്പാലിറ്റിയിലാണ് പര്‍പ്പിള്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

ഖത്തറിലെ കാലാവസ്ഥ സുഖകരമാകുമ്പോള്‍ പര്‍പ്പിള്‍ ദ്വീപിലേക്ക് ധാരാളം സന്ദര്‍ശകരെ ആകര്‍ഷിക്കാറുണ്ട്. അത്തരത്തിലൊരു സമയമാണ് ഇപ്പോള്‍. അതുകൊണ്ടുതന്നെ കൊവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് നിരവധി ആളുകളാണ് ഇപ്പോള്‍ ഈ ദ്വീപ് സന്ദര്‍ശിക്കുന്നത്. 

പച്ചപ്പും, ശുദ്ധമായ വായുവുമാണ് ഈ ദ്വീപിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ കാരണം. 1.67 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ദ്വീപില്‍ കണ്ടല്‍ക്കാടുകള്‍ ധാരാളമുണ്ട്. കണ്ടല്‍ക്കാടുകള്‍ക്ക് കീഴിലുള്ള വെള്ളം പലതരം മത്സ്യങ്ങളുടെ പ്രജനന സ്ഥലമാണ്. വിവിധതരം മീനുകളുടെയും ദേശാടന പക്ഷികളുടെയും ഒച്ചുകളുടെയും കേന്ദ്രമാണ് ഇവിടം. സൂര്യോദയ സമയത്ത് ദ്വീപ് സന്ദര്‍ശിക്കുന്നത് ഒരു സവിശേഷ അനുഭവമാണെന്ന് സന്ദര്‍ശകര്‍ പറയുന്നു. 

വീഡിയോ കാണാം 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Top