News Desk

2021-04-08 07:15:54 pm IST
ദോഹ: റമദാന്‍ അഗാതമായതോടെ ടുണീഷ്യയിലെ 15,000 അഗതി കുടുംബങ്ങള്‍ക്ക് ഖത്തര്‍ റമദാന്‍ സഹായം എത്തിച്ചു. തുര്‍ക്കി ആസ്ഥാനമായ അനഡൊലു വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ഖത്തറിന്റെ റമദാന്‍ സഹായം വഹിച്ചു കൊണ്ടുള്ള പ്രത്യേക വിമാനം ടുണീഷ്യയിലെ ടോസൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്.

കഴിഞ്ഞ മെയ് മാസം ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ട്യുണീഷ്യയിലേക്ക് അടിയന്തര ഖത്തര്‍ സഹായം എത്തിച്ചു നല്‍കിയിരുന്നു. 

അതേസമയം, ടുണീഷ്യയിലേക്കുള്ള ഖത്തര്‍ കയറ്റുമതി ഈ വര്‍ഷം ആറു മടങ്ങാണ് വര്‍ധിച്ചത്. 2016 ല്‍ ഖത്തര്‍ അമീര്‍ ട്യുണീഷ്യയിലേക്ക് 1.25 ബില്യണ്‍ ഖത്തര്‍ റിയാലാണ് സാമ്പത്തിക പാക്കേജായി നല്‍കിയത്.  


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top