Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോഹ: ഖത്തറിന്റെ സാമ്പത്തിക വികസന പദ്ധതികളിൽ നിന്നു റിയൽ എസ്‌റ്റേറ്റ് മേഖലയ്ക്ക് ഗണ്യമായ നേട്ടമാണുള്ളതെന്ന് റിപ്പോർട്ട്. നിർമാണ മേഖല റിയൽ എസ്‌റ്റേറ്റ് മേഖലയ്ക്ക് കൂടുതൽ പിന്തുണ നൽകുന്നുവെന്നും അൽ അസ്മാക് റിയൽ എസ്‌റ്റേറ്റിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ നിർമാണ മേഖല കൂടുതൽ വളർച്ച കൈവരിക്കും. ഖത്തർ സാമ്പത്തിക വികസന നയം 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പ്രേരകശക്തിയാണ് നിർമാണ മേഖലയുടെ വളർച്ച.  രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് നിർണായക പങ്കുണ്ട്.

നിലവിലെ ലുസെയ്ൽ, പേൾ ഖത്തർ എന്നിവിടങ്ങളിലെ വികസന പദ്ധതികളും റിയൽ എസ്‌റ്റേറ്റ് മേഖലയുടെ വളർച്ചയ്ക്ക് ശക്തി പകരും. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിലെ നെടുംതൂണാണ് റിയൽ എസ്റ്റേറ്റ് മേഖല. വിദേശികൾക്ക്  100 % ഉടമസ്ഥാവകാശം ഉറപ്പാക്കിയുള്ള നിയമനിർമാണവും സുരക്ഷിതമായ നിക്ഷേപ അന്തരീക്ഷവുമാണ് നിക്ഷേപകരെ ആകർഷിക്കുന്നത്. 

 

Top