News Desk

2021-02-14 03:49:31 pm IST
ദോഹ: പ്രാദേശിക പാലുല്‍പന്നങ്ങളുടെ സ്വയംപര്യാപ്തതയില്‍ ഖത്തര്‍ 106 ശതമാനത്തില്‍ എത്തിയതായി റിപ്പോര്‍ട്ട്. ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയം ഭക്ഷ്യസുരക്ഷാ വിഭാഗം മേധാവി മസൂദ് ജാറുള്ള അല്‍ മാരിയാണ് ഇക്കാര്യം പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. മൂന്നര വര്‍ഷം മുമ്പ് തന്നെ ഖത്തര്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 

ആ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ വിജയകരമായതായാണ് അധികൃതര്‍ ഇപ്പോള്‍ വിലയിരുത്തുന്നത്. രാജ്യത്തെ പ്രാദേശിക ഫാമുകള്‍, സ്വയം തൊഴില്‍ സംരംഭകര്‍ എന്നിവര്‍ക്ക് സബ്സിഡി ഇനത്തില്‍ ധന സഹായം നല്‍കുകയും പാല്‍ ഉല്‍പന്നങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തുകയും ചെയ്തു.

നിലവില്‍ രാജ്യത്തെ വിപണിക്കും ജനസംഖ്യക്കും ആവശ്യമായ പാല്‍ ഉല്‍പന്നങ്ങള്‍ പ്രാദേശിക ഫാമുകള്‍ക്ക് എത്തിച്ചു നല്‍കാന്‍ സാധിക്കുന്നുണ്ട്. പ്രാദേശിക പച്ചക്കറികളുടെ സ്വയം പര്യാപ്തത നിരക്ക് പ്രതിവര്‍ഷം വര്‍ധിച്ചു നിലവില്‍ 35 ശതമാനത്തില്‍ എത്തിയതും നേട്ടമാണ്. ഇറക്കുമതി തീരുവകള്‍ വളരെയധികം കുറക്കാനും ആളോഹരി വരുമാനത്തില്‍ സര്‍ക്കാരിന് നേട്ടമുണ്ടാക്കാനും നിലവില്‍ സാധിച്ചിട്ടുണ്ടെന്നും അല്‍ ജാറുള്ള വിലയിരുത്തി.  




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top