Breaking News
കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ബിജെപി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി | റഷ്യയിൽ ഖത്തർ പൗരന്മാർക്ക് ഓൺ അറൈവൽ വിസ സംവിധാനം ഇന്ന് മുതൽ | ഹൈദരാബാദി യുവാവിനെ ദുബായിൽ കാണാതായി | ആർ‌.ടി‌.എ പുതിയ ബൈക്ക് വാടകയക് നൽകുന്ന സേവനം ദുബായിൽ ആരംഭിച്ചു | അബുദാബിയിൽ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് | സൗദിയുടെ നിലപാടിനെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നതായി ഖത്തർ |
2019-08-15 04:00:16pm IST
ദോഹ: ഫിന ലോകകപ്പിന്റെ 3-ാം റൗണ്ടിൽ ഖത്തറിന്റെ നീന്തൽ താരങ്ങൾ പങ്കെടുക്കുന്നു.ഇന്ന് സിംഗപ്പൂരിൽആരംഭിച്ച മത്സരത്തിൽ നീന്തൽ താരങ്ങളായ യാക്കൂബ് അൽ ഖുലൈഫിയും യൂസഫ് അൽഖുലൈഫിയും പങ്കെടുക്കും. 

കഴിഞ്ഞ വാരം ടോക്കിയോയിൽ നടന്ന ആദ്യ റൗണ്ടിൽ ഖത്തറിന്റെ അബ്ദുൽ അസീസ് അൽ ഒബൈദലിയും ഫിറാസ് അൽ സൈദിയും ചൈനയിലെ ജിനനിൽ നടന്ന രണ്ടാം റൗണ്ടിൽ ഒമർ അഷ്‌റഫും കരീം സലാഹും മത്സരിച്ചിരുന്നു. 7 റൗണ്ടുകളിലായി നടക്കുന്ന നീന്തൽ ലോകകപ്പ് മത്സരങ്ങളിൽ 4-ാം റൗണ്ട് ബുഡാപെസ്റ്റിൽ ഒക്‌ടോബർ 4 മുതൽ 6 വരെയാണ്.

ബെർലിൻ, കസാൻ എന്നിവിടങ്ങളിലാണ് യഥാക്രമം 5,6 റൗണ്ട് മത്സരങ്ങൾ. ഏഴാമത്തെയും അവസാനത്തേതുമായ മത്സരത്തിന് ദോഹയാണ് ആതിഥേയത്വം വഹിക്കുന്നത്. നവംബർ 7 മുതൽ 9 വരെയാണ് ഫൈനൽ മത്സരങ്ങൾ. 
Top