News Desk

2021-02-28 05:04:58 pm IST
ദോഹ: ഖത്തറില്‍ ജനുവരിയിലെ വ്യാപാര മിച്ചം 57.6 ശതമാനം ഉയര്‍ന്ന് 13.5 ബില്യണ്‍ ഖത്തര്‍ റിയാലായെന്ന് റിപ്പോര്‍ട്ട്. 2020 ജനുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 1.1 ബില്യണ്‍ അല്ലെങ്കില്‍ 8.7 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 

2020 ഡിസംബറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏകദേശം 4.9 ബില്യണ്‍ അഥവാ 57.6 ശതമാനത്തിന്റ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ആഭ്യന്തര ചരക്കുകളുടെ കയറ്റുമതി, പുനര്‍ കയറ്റുമതി, ഇറക്കുമതി എന്നിവയുടെ പ്രാഥമിക കണക്കുകള്‍ പ്രകാരം ഖത്തറിന്റെ മൊത്തം കയറ്റുമതി ആസൂത്രണ, സ്ഥിതിവിവരക്കണക്ക് അതോറിറ്റി (പി.എസ്.എ) പുറത്തിറക്കിയിട്ടുണ്ട്.

ആഭ്യന്തര ഉത്പാദന ചരക്കുകളുടെ കയറ്റുമതിയും പുനര്‍ കയറ്റുമതിയും 21.3 ബില്യണ്‍ റിയാലാണ്. 2020 ജനുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 4.7 ശതമാനം കുറവും 2020 ഡിസംബറുമായി താരതമ്യം ചെയ്യുമ്പോള്‍ 24.3 ശതമാനം വര്‍ധനവുമാണ് ഉണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 2021 ജനുവരിയില്‍ ചരക്ക് ഇറക്കുമതി ഏകദേശം 7.8 ബില്യണ്‍ റിയാലായിരുന്നു. ഇത് 2020 ജനുവരിയില്‍ 21.5 ശതമാനം കുറവാണ് സംഭവിച്ചത്. 2020 ഡിസംബറിനെ അപേക്ഷിച്ച് ഇറക്കുമതി 9.2 ശതമാനം കുറവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top