News Desk

2021-03-14 01:38:55 pm IST

ദോഹ: ഖത്തറിലെ വാദി അല്‍ ബനാത്ത് പ്രവിശ്യയില്‍ താല്‍ക്കാലിക വാഹന പരിശോധനാ കേന്ദ്രം ഇനി ഒരറിയിപ്പുണ്ടാവുന്നത് വരെ അടച്ചിട്ടതായി വുകൂദ് എണ്ണ വിതരണ കമ്പനി അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചു. 

ഇവിടെ വാഹന പരിശോധനക്ക് അറിയിപ്പ് ലഭിച്ചവര്‍ തൊട്ടടുത്തുള്ള അല്‍ മസ്രൂഅ ഫഹാസ് കേന്ദ്രത്തില്‍ എത്തിച്ചേരണം. വാദി അല്‍ ബനാത് സ്റ്റേഷനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ് താല്‍ക്കാലിക അടച്ചിടല്‍ എന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. 

വാദി അല്‍ ബനാത്തിലെ പെട്രോള്‍ ബങ്കുകളുടെ എണ്ണം വര്‍ധിപ്പിക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top