Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ഖത്തർ ആതിഥേയത്വം വഹിക്കുന്ന 2022 ലോക കപ്പിനെ വിമർശിക്കാൻ ഇംഗ്ലീഷ് ഫുട്ബാൾ താരങ്ങൾ പണം കൈപ്പറ്റിയതായി ബ്രിട്ടൻ ആസ്ഥാനമായ ടയിംസിന്റെ വെളിപ്പെടുത്തൽ.

ഖത്തർ ലോക കപ്പ് റദ്ധാക്കൻ ഉപരോധ രാഷ്ട്രങ്ങൾ നടത്തുന്ന കാമ്പയിന്റെ ഭാഗമായാണ് മുൻ ഇംഗ്ലീഷ് ഫുട്ബാൾ താരങ്ങളായ സോൾ കാമ്പൽ, സ്റ്റാൻ കോളിമോർ എന്നിവർ ഉപരോധ രാഷ്ട്രങ്ങളിൽ നിന്ന് പണം കൈപ്പറ്റിയെതെന്നും ഇക്കാര്യം സ്ഥിതീകരിച്ചതായുള്ള തെളിവുകൾ തങ്ങളുടെ പക്കൽ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഖത്തർ ലോക കപ്പിൽ തൊഴിലാളികൾ നിരന്തരം മരിച്ചു വീഴുകയാണെന്നും കൊടിയ പീഡനമാണ് നടക്കുന്നതെന്നുമാണ് ഈ താരങ്ങൾ വിമര്ശനമുന്നയിച്ചിരുന്നത്.

ഫിഫക്ക് പോലും നിരന്തരമായ അന്വേഷണങ്ങളിലൂടെ ഇക്കാര്യം കണ്ടെത്താനായില്ലെങ്കിലും ഉപരോധ രാഷ്ട്രങ്ങളുടെ പ്രലോഭനത്തിൽ പ്രസ്താവനകൾ നല്കാൻ തങ്ങൾ നിര്ബന്ധിക്കപ്പെടുകയായിരുന്നുവെന്ന് താരങ്ങൾ ടയിംസിനോട് സമ്മതിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 

Top