News Desk

2021-05-08 06:38:52 pm IST
ദോഹ: ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് ഖത്തറും മറ്റ്‌ അഞ്ച് അറബ് രാജ്യങ്ങളും സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ട്. ലോംഗ് മാര്‍ച്ച് 5 ബി എന്നാണ് ഈ് റോക്കറ്റിന്റെ പേര്. ശനിയാഴ്ച ഭൂമിയിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഇത് ജനവാസമേഖലയില്‍ പതിക്കുമെന്ന് യുഎസ് സര്‍ക്കാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം പുറത്തുവിട്ട സാറ്റലൈറ്റ് റീ-എന്‍ട്രി മാപ്പ് പ്രകാരം ഖത്തറും മറ്റ് അഞ്ച് അറബ് രാജ്യങ്ങളും ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ വീഴാന്‍ സാധ്യതയുള്ള മേഖലയില്‍ ഉള്‍പ്പെടുന്നില്ല. ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത്, യു.എ.ഇ, ലെബനന്‍, യെമന്‍ എന്നീ രാജ്യങ്ങള്‍ സുരക്ഷിതമാണെന്ന് ജ്യോതിശാസ്ത്ര കേന്ദ്രത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടാണ് വ്യക്തമാക്കിയത്. 

അതേസമയം, ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഇന്ന് രാത്രി നാലുതവണ അറബ് ലോകത്തിന്റെ വ്യോമപാതയിലൂടെ കടന്നുപോകുമെന്ന് മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആദ്യത്തേത് വൈകുന്നേരം 6:30 ന് അറേബ്യന്‍ ഗള്‍ഫിന്റെ മുകളിലൂടെയും, രാത്രി 8:03 ന് ഈജിപ്തിനും ലെവന്റിനും മുകളിലൂടെയും വടക്കുപടിഞ്ഞാറന്‍ ആഫ്രിക്കയില്‍ രാത്രി 9:30 നും രാത്രി 11 നും നാലുതവണയായി റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ വ്യോമമേഖലയിലൂടെ കടന്നുപോകുമെന്നാണ് നിരീക്ഷിക്കുന്നത്. എന്നാല്‍ ഇവയൊന്നും അപകടകമായതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top