News Desk

2021-02-18 03:27:43 pm IST

ദോഹ: ലെബനനല്‍ രാഷ്ട്രീയ സുസ്ഥിരതക്കാണ് ഖത്തറിന്റെ പിന്തുണയെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി. ദോഹയില്‍ സന്ദര്‍ശനത്തിനെത്തിയ ലെബനന്‍ നിയുക്ത പ്രധാനമന്ത്രി സാദ് അല്‍ ഹരീരിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം വാര്‍ത്ത ലേഖകരോട് സംസാരിക്കവെയാണ് ഖത്തര്‍ മന്ത്രി ഇക്കാര്യം പറഞ്ഞത്. 

ലെബനനില്‍ ഖത്തര്‍ നടത്തിവരുന്ന ജീവകാരുണ്യ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടരും. ലബനനിലെ രാഷ്ട്രീയ പ്രതിസന്ധി അവരുടെ ആഭ്യന്തര കാര്യമാണെന്നും ഇക്കാര്യത്തില്‍ പ്രതിപക്ഷവുമായി ദോഹയില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top