News Desk

2021-02-28 04:14:45 pm IST
ദോഹ: കൊവിഡ് വാക്‌സിനേഷന്‍ ലഭ്യമാക്കുന്നതില്‍ ജനങ്ങള്‍ക്കിടയില്‍ വിവേചനം പാടില്ലെന്ന് ഖത്തര്‍. യു.എന്നിലെ ഖത്തര്‍ സ്ഥിരം പ്രതിനിധി അല്‍ ഖല്‍ഫാന്‍ അല്‍ മന്‍സൂരിയാണ് ഇക്കാര്യം യു.എന്നില്‍ നടന്ന പ്രത്യേക സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടത്. 

എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കുന്നത് ഓരോ ഭരണകൂടങ്ങളും ഉറപ്പു വരുത്തേണ്ടതുണ്ട്. കൊവിഡ് വാക്‌സിന്‍ ഉപയോഗവും പ്രതിരോധ നടപടികളും കൊണ്ട് മാത്രമായിരിക്കും ലോകത്തെ വൈറസ് ബാധയില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കുക. 

വാക്‌സിനേഷന്‍ പ്രക്രിയകള്‍ എളുപ്പമാക്കാന്‍ ഭരണകൂടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ മുന്‍ഗണനകള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് സാങ്കേതിക തടസ്സം സൃഷ്ടിക്കരുതെന്നും അല്‍ മന്‍സൂരി ജനീവയില്‍ പറഞ്ഞു. 

ലിബിയയിലെയും യെമനിലെയും രാഷ്ട്രീയ സാഹചര്യങ്ങളില്‍ മാറ്റം വരണമെങ്കില്‍ തുറസ്സായ ചര്‍ച്ചകളാണ് ആവശ്യം. സമാധാനത്തിനും സുസ്ഥിര ഭരണത്തിനും തടസ്സം നില്‍ക്കുന്നവര്‍ ഇക്കാര്യത്തില്‍ ജനങ്ങളെയും അന്താരാഷ്ട്ര മനസാക്ഷിയെയും വഞ്ചിക്കുന്നവരാണെന്നും അല്‍ മന്‍സൂരി ചൂണ്ടിക്കാട്ടി. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top