News Desk

2021-05-28 03:04:58 pm IST

ദോഹ: വൈദേശിക ശക്തികളുടെ സഹായത്തോടെയല്ല ഗസ്സ മുനമ്പില്‍ സമാധാനം പുനസ്ഥാപിച്ചതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി. കഴിഞ്ഞ ദിവസം ഈജിപ്ത് ആസ്ഥാനമായ അറബ് ടി.വി ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഗസ്സയിലെ സ്വതന്ത്ര സംഘടനകളുമായി ഖത്തറിനുണ്ടായിരുന്ന ബന്ധം ഉപയോഗപ്പെടുത്താന്‍ ഈ സാഹചര്യത്തില്‍ സാധിച്ചിട്ടുണ്ട്. വെടി നിര്‍ത്തലുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഫലസ്തീന്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്ന പ്രചാരണം തെറ്റാണ്. 

ഈജിപ്ത്, ജോര്‍ദാന്‍, ഖത്തര്‍ എന്നീ രാഷ്ട്രങ്ങളുടെ മധ്യസ്ഥതയില്‍ വളരെ പെട്ടന്ന് തന്നെ സമാധാനം പുനസ്ഥാപിക്കാന്‍ സാധിച്ചു. അറബ് ലീഗ് അടിയന്തര കൗണ്‍സില്‍ തീരുമാനങ്ങളുടെ പ്രതിഫലനമാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങളുടെ ഇടപെടല്‍ ഈ വിഷയത്തില്‍ താരതമ്യേന കുറവായിരുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO READ
Top