News Desk

2020-02-23 09:40:26 pm IST
ദോഹ : സൗദി, ബഹ്‌റൈൻ, യു. എ. ഇ , ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങൾ രാജ്യാന്തര തലത്തിലെ പതിനാലോളം കരാറുകൾ ലംഘിച്ചെന്ന് അന്തരാഷ്ട്ര കോടതിയിലെ ഖത്തർ വക്താവ് ഡോക്ടർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫി ചൂണ്ടിക്കാട്ടി. 

പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തരാഷ്ട്ര ജസ്റ്റിസ് കോടതിയിൽ ഖത്തർ യു. എ .ഇ ക്കെതിരെ പരാതി നൽകിയതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇതുവരെയും തീരുമാനം ഉണ്ടായിട്ടില്ല. 

ജസ്റ്റിസ് കോടതി പറഞ്ഞ കാര്യങ്ങൾ ഇതുവരെയും നടപ്പിലാക്കി തുടങ്ങിയിട്ടില്ല. ഖത്തർ ഇക്കാര്യത്തിൽ നിയമപരമായ നടപടികളിൽ വിജയം കണ്ടെങ്കിലും അയൽ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഖിച്ചതായാണ് തങ്ങളുടെ കണ്ടെത്തൽ. 

അതെ സമയം തങ്ങളുടെ പൗരന്മാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഖത്തർ പോരാട്ടം അവസാനിപ്പിച്ചിട്ടില്ലെന്നും അൽ ഖുലൈഫി അഭിമുഖത്തിൽ പറഞ്ഞു.  

Top