News Desk

2021-03-02 09:00:46 pm IST
ദോഹ: ഹ്രസ്വ സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ അമേരിക്കയുടെ യെമനിലെ പ്രത്യേക പ്രതിനിധി തിമോത്തി ലെന്‍ഡേര്‍ക്കിങ്ങുമായി ഖത്തര്‍ വിദേശകാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താന്‍ ചര്‍ച്ചകള്‍ നടത്തി. 

അമേരിക്കയും ഖത്തറയും തമ്മിലെ ഉഭയകക്ഷി ബന്ധങ്ങള കുറിച്ച് അവലോകനം നടത്തിയ ഇരുവരും നിലവില്‍ യെമന്‍ വിഷയത്തിലെ ഇരു രാഷ്ട്രങ്ങളുടെയും നിലപാടുകളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചകള്‍ നടത്തി. യെമനില്‍ സമാധാനവും സുസ്ഥിരവുമുള്ള ഭരണം ഉണ്ടാവണമെന്നാണ് ഖത്തര്‍ ആഗ്രഹിക്കുന്നത് എന്ന് ഖത്തര്‍ വിദേശ കാര്യ മന്ത്രി ചൂണ്ടിക്കാട്ടി. 

ചര്‍ച്ചകളും സമവായവും കൊണ്ടല്ലാതെ യെമന്‍ വിഷയത്തത്തില്‍ പരിഹാരമാര്‍ഗങ്ങള്‍ ഇല്ലെന്നും ഖത്തര്‍ വിദേശ കാര്യ മന്ത്രി അമേരിക്കയുടെ പ്രത്യേക പ്രതിനിധിയെ ധരിപ്പിച്ചു. ഖത്തര്‍ വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar Yemen
Top