News Desk

2021-02-15 06:56:05 pm IST
ദോഹ: ഖത്തറില്‍ ഇരുചക്ര വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതായി അധികൃതര്‍. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമാണ് ഏറ്റവും അധികം ഇരുചക്ര വാഹനാപകടങ്ങള്‍ ഉണ്ടായിരിക്കുന്നതെന്ന് ഹമദ് ട്രോമാ സെന്ററിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഐഷാ അബീദ് ചൂണ്ടിക്കാട്ടി.

കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ റെസ്റ്റോറന്റുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഹോം ഡെലിവറി സേവനങ്ങള്‍ സജ്ജീവമായി. ഇതിനെ തുടര്‍ന്നാണ് മോട്ടോര്‍ ബൈക്ക് അപകടങ്ങളില്‍ വര്‍ധനവുണ്ടായതെന്ന് ഡോ.ഐഷാ അബീദ് പറഞ്ഞു.

റെസ്റ്ററന്റുകളില്‍ വരുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയതിനാല്‍ മിക്കവരും ഹോം ഡെലിവറി സേവനങ്ങളെയാണ് ആശ്രയിക്കുന്നതെന്നും അവര്‍ പറഞ്ഞു. അതേസമയം, മറ്റ് അപകടങ്ങള്‍ മൂലമുണ്ടായ പരിക്കുകള്‍ 2019നെ അപേക്ഷിച്ച് 2020ല്‍ 11% ആയി കുറഞ്ഞെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജോലിസ്ഥലത്തെ അപകടങ്ങള്‍, പൊള്ളലേറ്റ പരിക്കുകള്‍ തുടങ്ങി വിവിധ തരം കേസുകള്‍ ഹമദ് ട്രോമ സെന്ററില്‍ വരുന്നുണ്ട്. ഇതില്‍ മൊത്തം കേസുകളില്‍ 40% റോഡപകടങ്ങളാണ്. അതേസമയം, സീലൈനിലും മറ്റ് പല പ്രദേശങ്ങളിലും റോഡപകടത്തില്‍ പരിക്കേല്‍ക്കുന്നവരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH
Top